വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ പങ്കാളിത്തത്തോടെ നടത്തിയ രണ്ട് ദിവസത്തെ ഏരിയ ലെവൽ മലിനീകരണ നിയന്ത്രണ അഭ്യാസം ഇന്ന് സമാപിച്ചു.കടൽ മലിനീകരണ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള തത്സമയ അഭ്യാസമാണ് ഇന്ന് വിഴിഞ്ഞം കടലിൽ സംഘടിപ്പിച്ചത് . ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സുജീത്, അനഘ്, സി-427, സി-441, അദാനി വിഴിഞ്ഞം പോർട്ട് ടഗ്ഗുകൾ എന്നിവ ഉൾപ്പെട്ട അഭ്യാസം, എണ്ണ മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ വിന്യാസം പ്രവർത്തനം, വീണ്ടെടുക്കൽ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് സുജീത്തിൽ നിന്ന് പുറപ്പെട്ട ALH MK-III കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, കടലിൽ എണ്ണ ചോർച്ചയുണ്ടാകുമ്പോൾ ആകാശത്ത് നിന്നും TC-3 ബക്കറ്റ് ഉപയോഗിച്ച് ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് (OSD) തളിക്കുന്നത് പ്രദർശിപ്പിച്ചു.
സമുദ്ര മലിനീകരണ സാഹചര്യത്തിൽ ആവശ്യമായ ഏകോപിത ഉത്തരവാദിത്വം, പ്രത്യേക ഉപകരണങ്ങളുടെ വിന്യാസം, വ്യോമ ഇടപെടൽ എന്നിവ നേരിട്ട് കാണാൻ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഏജൻസികൾക്ക് ഈ അഭ്യാസം അവസരമൊരുക്കി. ......
കൊച്ചി: ആവേശത്തിരകളായി ചോദ്യങ്ങൾ;ഉത്തരം പെയ്തിറങ്ങിയ മറുപടിയുമായി സ്പീക്കർനിയമസഭാ സ്പീക്കറും വിദ്യാർഥികളും തമ്മിൽ നടന്ന ചോദ്യോത്തരവേള ആവേശകരമായി. നിയമസഭയിൽേപ്പാലും ഉയരാത്ത ചോദ്യങ്ങൾകൊണ്ട് സ്പീക്കറെ ജെൻസികൾ നേരിട്ടപ്പോൾ അവധാവനതയോടെ കുട്ടികൾക്ക് നിയമസഭാ ക്ലാസെടുത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈയടി നേടി.
എറണാകുളം െസൻറ് ആൽബർട്ട്സ് കോളജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. ......
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിലായി. ......
ജർമ്മനിയിലെ ലുഡ്വിഗ്സ്ബർഗിലുള്ള പ്രൊട്ടസ്റ്റന്റ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ, 2026–27 വിന്റർ സെമസ്റ്ററിലേക്കുള്ള Erasmus+ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗത്തിൽ നിന്നുള്ള രണ്ട് BSW (Hons.) വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസത്തിനും അന്താരാഷ്ട്ര അക്കാദമിക് കൈമാറ്റത്തിനുമായി യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് Erasmus+ പ്രോഗ്രാം. അന്താരാഷ്ട്ര തലത്തിലുള്ള പഠനം, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള ഇടപെടൽ, അക്കാദമിക് വിനിമയം എന്നിവയ്ക്കുള്ള അവസരങ്ങൾ ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നു. ......
തിരുവല്ല : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിച്ച് ഇഞ്ചിയോണ്‍ കിയ. തിരുവല്ല എം.സി റോഡിൽ തിരുമൂലപുരത്ത് സജ്ജമാക്കിയിരിക്കുന്ന പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. ......
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കൊച്ചി നഗരസഭയുടെ ബ്രഹ്മപുരം പ്ലാന്റിൽ ജഡ്ജിമാരായ ബിച്ചു കുര്യൻ, ഗോപിനാഥ് എന്നിവർ സന്ദർശനം നടത്തി. പ്ലാന്റിന്റെ പ്രവർത്തന പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ജഡ്ജിമാർ പ്ലാന്റിലെ നിലവിലുള്ള FSTP പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്തണമെന്നും കൂടുതൽ FSTP പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കുവാൻ നഗരസഭ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് സെഗ്രിഗേറ്റ് ചെയ്തുകൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിർമ്മാർജ്ജനവും കുറക്കുവാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു. കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ , ഡെപ്യൂട്ടി മേയർ വി. ......
കൊച്ചി : മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ പതിനാറാം പതിപ്പിന് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ തുടക്കം. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി ലഭിച്ച മൂവായിരത്തഞ്ഞൂറോളം ആപ്ലിക്കേഷനുകളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 40 ടീമുകള്‍ വീതമാണ് 2 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കുന്നത്.
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന് വെങ്കട്ടരാമന് ബിഗ് ഐഡിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ......
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 30 കോടി രൂപ മുതൽ 500 രൂപ വരെയുള്ള സമ്മാനങ്ങൾ സ്വന്തമാക്കുന്നത് 5,34,470 പേർ. ആകെ 125.54 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. ......
കൊച്ചി: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളിലെ പുതിയ അറിവുകളും കണ്ടെത്തലുകളും മലയാളത്തിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മലയാള ശാസ്ത്രസമ്മേളനം 2026 കൊച്ചിയിലെ ഐ.സി.എ.ആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (ഐ.സി.എ.ആർ–സിഫ്റ്റ്) ആരംഭിച്ചു. ഐ.സി.എ.ആർ–സിഫ്റ്റ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം– കേരളം (SSM-K), ഭാരതീയ ഭാഷാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രണ്ടുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
‘ഗവേഷണ അറിവുകൾ പൊതുസമൂഹത്തിലേക്ക്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ......
കൊച്ചി : പല കഥകളും മനസ്സിനെ ഉലയ്ക്കുന്നു. ഏത് കലാസൃഷ്ടിയും എവിടെയെങ്കിലും ഒരു പോറൽ ഏൽപ്പിക്കുന്നുണ്ടാവും എന്നാണ് കരുതുന്നത് എന്ന് എഴുത്തുകാരൻ അനന്തപദ്മനാഭൻ തുടർന്ന് പറഞ്ഞു. ......